ടി.പി. വധം: ഒന്‍പതാം സാക്ഷി സുമേഷ് മൊഴിമാറ്റി

single-img
6 March 2013

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കിയ ഒന്‍പതാം സാക്ഷി ടി.കെ.സുമേഷ് കോടതിയില്‍ മൊഴിമാറ്റി. ടി.പി.യെ വധിക്കാനുള്ള ഗൂഡാലോചന കണ്ടെന്ന മുന്‍ മൊഴിയാണ് സുമേഷ് മാറ്റിപ്പറഞ്ഞത്. അന്വേഷണത്തിനിടയില്‍ നാദാപുരം മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ നിന്നാണ് ഇയാള്‍ മലക്കം മറിഞ്ഞത്. ഇതിനുള്ള സാധ്യത കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ടി.പി.യെ കൊലപ്പെടുത്തിയ സംഘാംഗമായ കൊടി സുനിയുടെ അടുത്ത സുഹൃത്താണ് സുമേഷ്.
ടി.പി. കൊല്ലപ്പെട്ടത് അടുത്ത ദിവസം ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും മുന്‍പ് നല്‍കിയ മൊഴി പോലീസ് നിരന്തരം പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും എടുത്തതാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. സുമേഷ് മൊഴി മാറ്റി പ്പറയാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷ സമയത്ത് ഇയാളുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തിയത്.