മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

single-img
6 March 2013

മലപ്പുറത്ത് തിരൂരില്‍ അമ്മയ്‌ക്കൊപ്പം കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നുവയസ്സുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ തൃക്കണ്ടിയൂര്‍ മഹിളാസമാജത്തിന്റെ കുളിമുറിയ്ക്കു സമീപമാണ് കണ്ടെത്തിയത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ സംശയമുള്ള 14 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മഹിളാസമാജമ പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തി വിവരം പോലീസില്‍ അറിയിച്ചത്. പനിച്ചുവിറച്ച നിലയിലായിരുന്നു കുട്ടി.തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അമ്മയെക്കണ്ടെത്തുകയായിരുന്നു.