ഗര്‍ഭിണിയ്ക്ക് ക്രൂര പീഡനം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

single-img
5 March 2013

നെയ്യാറ്റിന്‍കര:ഗര്‍ഭിണിയായ യുവതിയെ മാസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് ക്രൂര പീഡനമേല്‍പ്പിച്ച ഭര്‍ത്താവ് ഭര്‍തൃമാതാവും റിമാന്‍ഡില്‍. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി ഷൈനിയ്ക്കാണ് കൊടിയ പീഡനമേല്‍ക്കേണ്ടി വന്നത്. സ്ത്രീധനം ആവശ്യപ്പെട്ടും ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ചതുമാണ് ഭര്‍ത്താവായ ദര്‍ശനും(22) അയാളുടെ മാതാവ് വിജയയും(38) യുവതിയെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ കാരണം. വിറകുകൊള്ളിയും ചൂടാക്കിയ ട്ടുകവും സിഗററ്റും കൊണ്ട് പൊള്ളിക്കുകയും നാഭിയ്ക്ക് തൊഴിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായി യുവതി പോലീസിനോടു പറഞ്ഞു.
പത്തു മാസങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് ദര്‍ശന്‍ ആവശ്യപ്പെട്ടതനുസരിച്ച് യുവതിയുടെ വീട്ടുകാര്‍ ഇത് സംഘടിപ്പിച്ചു നല്‍കി. എന്നാല്‍ ഇവര്‍ യുവതിയെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. മാസങ്ങളോളം ഷൈനിയെ വീടിനു പുറത്തു കാണാതിരുന്നതിനെത്തുടര്‍ന്ന് പരിസരവാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. യുവതിയെ മാതാപിതാക്കളോടൊപ്പം അയച്ചു.