ആസാദിനൊപ്പം ആമിര്‍

single-img
5 March 2013

ഷൂട്ടിങ്ങ് തിരക്കിലായിരിക്കാം, പക്ഷേ കുഞ്ഞു മകന്‍ ആസാദിനെ പിരിഞ്ഞിരിക്കാന്‍ ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ ഒരുക്കമല്ല. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ലഭിക്കുന്ന ചെറിയ ഇടവേളകളും മകനു വേണ്ടി മാറ്റിവയ്ച്ചിരിക്കുകയാണ് താരം. രാജ്കുമാര്‍ ഹിരാനിയുടെ ‘പീകെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലാണ് ആമിറിപ്പോള്‍. കൂടെ ഭാര്യ കിരണ്‍ റാവുവും മകന്‍ ആസാദ് റാവു ഖാനുമുണ്ട്. ആസാദിനു പിതാവിന്റെ സ്‌നേഹവും കരുതലും ഇടവേളകളില്ലാതെ ലഭിക്കുന്നു. ഷൂട്ടിങ്ങ് സെറ്റില്‍ മകനെ എടുത്തു നടക്കുന്ന ആമിറിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.