രാഘവന്റെ പ്രസ്താവന സിപിഎം ചര്‍ച്ച ചെയ്യും: കോടിയേരി

single-img
2 March 2013

Kodiyeriഇടതു മുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന സിഎംപി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്റെ പ്രസ്താവന പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഏതു സാഹചര്യത്തിലാണു പ്രസ്താവനയെന്നും രാഘവന്‍ ഉദ്ദേശിച്ചത് എന്താണെന്നും അറിയില്ല. യുഡിഎഫ് ഇന്നത്തെ നിലയില്‍ അധികകാലം നിലനില്‍ക്കില്ലെന്നു വ്യക്തമാണ്. അതിന്റെ സൂചനയാണു രാഘവന്റെ പ്രസ്താവനയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതു മുന്നണി നേതൃത്വവുമായി സിഎംപി ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇടതു നേതാക്കള്‍ സമീപിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും എം.വി.രാഘവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.