കെഎസ്ആര്‍ടിസി പൂട്ടേണ്ടി വരുമെന്ന് ആര്യാടന്‍

single-img
2 March 2013

Aryadan Muhammedഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. ഈ രീതിയില്‍ അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല. കഴിഞ്ഞ ദിവസത്തെ ഡീസല്‍ വിലവര്‍ധനയോടെ 92 കോടി രൂപയാണ് കോര്‍പ്പറേഷന്റെ പ്രതിമാസ നഷ്ടം. 63.22 രൂപയ്ക്കാണ് കോര്‍പ്പറേഷന്‍ ഡീസല്‍ വാങ്ങുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്റെ പ്രതിസന്ധിയെക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതി പ്രശ്‌നം പരിശോധിച്ചു വരികയാണ്. സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ പേരുദോഷമുണ്ടകാന്‍ സാധ്യതയുണ്ട്. സപ്ലൈകോ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതു പരിഗണിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.