ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞ: അന്തിമ തീര്‍പ്പില്ലെന്ന് സുപ്രീം കോടതി

single-img
1 March 2013

UmeshChalliyilശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ 2001 ല്‍ ഉമേഷ് ചള്ളിയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നില്ലെന്നു സുപ്രീംകോടതി. സത്യപ്രതിജ്ഞ മാറ്റിച്ചൊല്ലി ഉമേഷ് ചള്ളിയില്‍ ഭരണഘടനാ ചുമതലകള്‍ നിര്‍വഹിക്കുകയും എംഎല്‍എ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണെ്ടന്നും അതിനാല്‍ വിഷയത്തില്‍ അന്തിമ വിധി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചു.