പാക്കിസ്ഥാന്‍ 10 ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചു

single-img
1 March 2013

Pakistan-flagപാക്കിസ്ഥാന്‍ 10 ഇന്ത്യന്‍ തടവുകാരെ വ്യാഴാഴ്ച മോചിപ്പിച്ചു. മോചിപ്പിച്ചവരില്‍ ഏഴ് പേര്‍ മത്സ്യതൊഴിലാളികളാണ്. കറാച്ചിയിലെ ലാന്ധി ജയിലില്‍ നിന്നും പഞ്ചാബിലെ ജയിലുകളില്‍ നിന്നുമാണ് തടവുകാരെ മോചിപ്പിച്ചത്. വിട്ടയച്ചവരെ വെള്ളിയാഴ്ച വാഗ അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് കൈമാറും. നൂറോളം ഇന്ത്യന്‍ മത്സ്യതൊഴിലാളികളാണ് പാക്കിസ്ഥാന്‍ വിവിധ ജയിലുകളില്‍ അടച്ചിരിക്കുന്നത്.