ഹ്യൂഗോ ഷാവേസിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍

single-img
1 March 2013

Hugoവെനിസ്വലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരൊ. ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മധുരൊ ഇക്കാര്യം പറഞ്ഞത്. രാജ്യം അദ്ദേഹത്തോടൊപ്പമുണ്ട്. പാവപ്പെട്ടവര്‍ക്കു വേണ്ടി ഷാവേസ് ജീവിതം സമര്‍പ്പിച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ നേതാവിന്റെ നില ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. 14 വര്‍ഷമായി വെനിസ്വലയുടെ നേതൃപദവിയിലുള്ള ഷാവേസിനു ജൂണിലാണ് ശസ്ത്രക്രിയ നടത്തിയത്.