കൊച്ചി മെട്രോയ്ക്ക് 130 കോടി

single-img
28 February 2013

പൊതു ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 130 കോടി രൂപ അനുവദിച്ചു. ഇത്തവണ 8143.79 കോടി രൂപയാണ് കേരളത്തിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി 6.8 കോടി രൂപ, വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍-കൊച്ചി പോര്‍ട്ട് റോഡിന് 30 കോടി രൂപ, ആലുവ ഫാക്ടിനു 211.43 കോടി രൂപ, തുമ്പ വിഎസ്എസ്സിയ്ക്കായി 430.9 കോടി രൂപ ടീ ബോര്‍ഡിനു 179 കോടി രൂപ എന്നിങ്ങനെയും തുക അനുവദിച്ചു. ക്ഷീരമേഖലയ്ക്കായി 10 കോടി രൂപയും സ്‌പൈസസ് ബോര്‍ഡിനു 104.35 കോടി രൂപയും കോഫി ബോര്‍ഡിനു 131 കോടി രൂപയും ആണ് നല്‍കിയിരിക്കുന്നത്.