നഷീദിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ധാരണയില്ല: മാലദ്വീപ് ഭരണകൂടം

single-img
25 February 2013

Mohamed-Nasheed6മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ധാരണ ഉണ്ടാക്കിയിട്ടില്ലെന്നു മാലദ്വീപ് ഭരണകൂടം വ്യക്തമാക്കി. നഷീദിനെതിരായ ക്രിമിനല്‍ കേസ് നടപടികള്‍ സാധാരണ നിലയില്‍ തുടരും. 11 ദിവസം ഇന്ത്യന്‍ ഹൈക്ക മ്മീഷനില്‍ അഭയംതേടിയ നഷീദ് പുറത്തിറങ്ങിയത്, ഇന്ത്യയും മാലദ്വീപ് ഭരണകൂടവും തമ്മിലുണ്ടായക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന റിപ്പോര്‍ട്ട് അസംബന്ധമാണെന്ന് പ്രസിഡന്റ് മുഹമ്മദ് വഹീദിന്റെ പ്രസ് സെക്രട്ടറി മസൂദ് ഇമാദ് പറഞ്ഞു. കഴിഞ്ഞദിവസമാണു നഷീദ് മാലെയിലെ ഇന്ത്യന്‍ ഹമ്മീഷനില്‍നിന്നു പുറത്തിറങ്ങിയത്. പ്രസിഡന്റായിരിക്കേ ചീഫ് ക്രിമിനല്‍ കോടതി ജഡ്ജിയെ കസ്റ്റഡിയിലാക്കിയ കേസില്‍ അറസ്റ്റ് വാറന്റ് ഉണ്ടായപ്പോഴാണ് അദ്ദേഹം ഹൈകമ്മീഷനില്‍ അഭയം തേടിയത്. നഷീദിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ഒരു ധാരണയിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് മസൂദ് ഇമാദ് വ്യക്തമാക്കി. ജുഡീഷറിയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഇപ്പോള്‍ നഷീദിനെതിരേ അറസ്റ്റ് വാറന്റ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനു സാധാരണ നിലയില്‍ പൊതുജീവിതം തുടരാം. നഷീദ് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പോയതും തിരിച്ചിറങ്ങിയതും സ്വന്തം നിലയ്ക്കാണ്. മാലദ്വീപ് സര്‍ക്കാരിന് അതില്‍ യാതൊരു പങ്കുമില്ല- മസൂദ് ഇമാദ് കൂട്ടിച്ചേര്‍ത്തു.