പൈലറ്റില്ലാ വിമാനം വീഴ്ത്തിയെന്ന് ഇറാന്‍

single-img
25 February 2013

map_of_iranശത്രുവിന്റെ പൈലറ്റ്‌രഹിത വിമാനം വീഴ്ത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടു. തെക്കുകിഴക്കന്‍ ഇറാനിലെ കെര്‍മാനില്‍ സൈനികാഭ്യാസ പ്രകടനത്തിനിടയിലാണ് വിപ്‌ളവഗാര്‍ഡുകള്‍ പൈലറ്റില്ലാ വിമാനം വീഴ്ത്തിയതെന്ന് ഇര്‍നാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏതു രാജ്യത്തിന്റെ വിമാനമാണ് വീഴ്ത്തിയതെന്ന് ഇര്‍നാ റിപ്പോര്‍ട്ടിലില്ല. തങ്ങളുടെ പൈലറ്റില്ലാ വിമാനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വാഷിംഗ്ടണില്‍ പെന്റഗണ്‍ വക്താവ് പറഞ്ഞു. 2011 ഓഗസ്റ്റിലും 2012 നവംബറിലുമായി യുഎസിന്റെ രണ്ട് പൈലറ്റില്ലാ വിമാനങ്ങള്‍ പിടിച്ചെടുത്തതായി ജനുവരിയില്‍ ഇറാന്‍ അവകാശപ്പെട്ടിരുന്നു.