പി.ജെ.കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി പരാതി നല്‍കി

single-img
23 February 2013

പി.ജെ.കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. ചിങ്ങവനം പോലീസ് സ്‌റ്റേഷനിലാണ് പരാതി സമര്‍പ്പിച്ചത്. എന്നാല്‍ കേസ് സംബന്ധിച്ച് നിയമോപദേശം ലഭിച്ച ശേഷം മാത്രമേ നടപടിയുള്ളു എന്ന നിലപാടിലാണ് പോലീസ്. ഇതിനാല്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കുമെന്നാണ് സൂചന.

ഇന്നലെ വൈകുന്നേരം മാതാപിതാക്കള്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പമാണ്് പെണ്‍കുട്ടി പരാതി നല്‍കാനെത്തിയത്. ധര്‍മ്മരാജന്‍, ജമാല്‍, ഉണ്ണികൃഷ്ണന്‍, പി.ജെ.കുര്യന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗൂഡാലോചനക്കുറ്റമാണ് പ്രധാനമായും ആദ്യ മൂന്നു പേര്‍ക്കെതിരെയും ആരോപിച്ചിരിക്കുന്നത്. പി.ജെ.കുര്യനെതിരെ ആദ്യമായാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്.