Business

സ്വര്‍ണവില താഴ്ന്നു

സ്വര്‍ണത്തിനു വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവു രേഖപ്പെടുത്തിയത്. പവന് 80 രൂപ കുറഞ്ഞ് 22,120 രൂപയായി. ഗ്രാമിനു പത്തു രൂപ കുറഞ്ഞ് 2765 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പവനു 280 രൂപ കുറഞ്ഞു 22,200 രൂപയായിരുന്നു. ആറു മാസങ്ങള്‍ക്കു ശേഷമാണ് വില ഇത്രയും കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ഇവിടെയും വിലകുറയാന്‍ കാരണം. പവനു 24,240 രൂപയാണ് സ്വര്‍ണവിലയിലെ ഇതുവരെയുള്ള ഏറ്റവും കൂടി നിരക്ക്.