അപകീര്‍ത്തിക്കേസില്‍ ശ്രീനിവാസനു ജാമ്യം

single-img
23 February 2013

അപകീര്‍ത്തിക്കേസില്‍ നടന്‍ ശ്രീനിവാസന്‍ ജാമ്യമെടുത്തു. കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് നല്‍കിയ കേസിലാണ് കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹജരായി ശ്രീനിവാസന്‍ ജാമ്യമെടുത്തത്. ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന സത്യചന്ദ്രന്റെ ആരോപണവുമായി ബന്ധപ്പെട്ട് സിനിമ മംഗളം എന്ന മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് കേസിനാഥാരം. ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്നു പറയുന്നവര്‍ മാസസിക രോഗികളാണെന്നും കോഴിക്കോടിനു സമീപം താമസിക്കുന്ന ഒരു ഭ്രാന്തന്‍ ഇത്തരം പരാതി പറയുന്നുണ്ട് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.ശ്രീനിവാസനെക്കൂടാതെ മംഗളത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ബാബു ജോസഫ്, എഡിറ്റര്‍ പല്ലിശ്ശേരി, റിപ്പോര്‍ട്ടര്‍ എം.എസ്.ദാസ് എന്നിവരും പ്രതികളാണ്. ശ്രീനിവാസന്‍ മാത്രമാണ് കോടതിയിലെത്തി ജാമ്യമെടുത്തത്. മറ്റുള്ളവര്‍ 27ന് ഹാജരാകണം.