ഹൈന്ദവ ശ്മശാനം പ്രവര്‍ത്തനമാരംഭിച്ചു

single-img
22 February 2013

ഷാര്‍ജയില്‍ പുതിയതായി പണികഴിപ്പിച്ച ഹൈന്ദവ, സിഖ് ശ്മശാനം പ്രവര്‍ത്തനമാരംഭിച്ചു. രാജകുടുംബാംഗവും ഷാര്‍ജ പൊതുമരാമത്ത് വകുപ്പ് ഡയറക്ടര്‍ ജനറലുമായ ശൈഖ് ഖാലിദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുലര്‍ എം.പി.സിങ്,എ.സമ്പത്ത്. എംപി, കെ.മുരളീധരന്‍ എം.എല്‍.എ., പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ.റഹീം എന്നിവര്‍ ചേര്‍ന്ന് ശ്മശാനം ഇന്ത്യന്‍ സമൂഹത്തിനു സമര്‍പ്പിച്ചു.

ഷാര്‍ജ സിമന്റ് ഫാക്ടറിയ്ക്ക് സമീപത്തായാണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശ്മശാനം നിര്‍മ്മിക്കുന്നതിനായി 8.3 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ശ്മശാനത്തിന് ഏകദേശം 60 ലക്ഷം ദിര്‍ഹമാണ് നിര്‍മ്മാണച്ചെലവ്. ഇന്ത്യന്‍ എംബസി 10 ലക്ഷം ദിര്‍ഹവും എം.എ.യൂസഫലി മൂന്നു ലക്ഷം ദിര്‍ഹവും നിര്‍മ്മാണത്തിനാീയി നല്‍കിയിരുന്നു.