അമേരിക്കയിലെ പാക് സ്ഥാനപതി ഷെറി റഹ്മാനെതിരേ മതനിന്ദക്കേസ്

single-img
22 February 2013

sherry-rahmanഅമേരിക്കയിലെ പാക് സ്ഥാനപതി ഷെറി റഹ്മാന് എതിരേ മതനിന്ദക്കുറ്റത്തിനു പോലീസ് കേസെടുത്തു. പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടതിന് നേരത്തെ പല തവണ ഷെറി റഹ്മാന് എതിരേ തീവ്രവാദികള്‍ വധ ഭീഷണി മുഴക്കിയിരുന്നു. 2010ലെ ഒരു ടിവി ടോക്‌ഷോയില്‍ പങ്കെടുത്തു റഹ്മാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പാക് ബിസിനസുകാരനായ മുഹമ്മദ് ഫാഹിം ഗില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.