ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി

single-img
22 February 2013

കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ഒരു മാസത്തേയ്ക്ക് സ്വദേശത്തേയ്ക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് നാവികര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി അനുവാദം നല്‍കിയത്. ഇറ്റലിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനാണ് ഒരു മാസത്തെ ഇളവ് നാവികര്‍ ആവശ്യപ്പെട്ടത്. സമയപരിധിക്കുള്ളില്‍ നാവികരെ തിരിച്ചെത്തിക്കാനുള്ള ഉത്തവാദിത്വം ഇറ്റാലിയന്‍ അംബാസിഡര്‍ക്കായിരിക്കുമെന്നും പരമോന്നതി കോടതി ഉത്തരവില്‍ വ്യക്തമാക്കി. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ വൈകുന്നതില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നാവികരുടെ ഹര്‍ജി പരിഗണിച്ചത്.