തടികുറയ്ക്കാനായി ഗുളിക കഴിച്ച യുവാവ് മരിച്ചു

single-img
22 February 2013

തടികുറയ്ക്കുന്നതിനായി ഗുളിക കഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ മരിച്ചു. ഹൈദരാബാദുകാരനായ സര്‍മാദ് അലാദിന്‍ ആണ് ബോഡിബില്‍ഡിങ്ങിന്റെ ഭാഗമായി ശരീരത്തില്‍ കൊഴുപ്പു കുറയ്ക്കുന്ന ഡിഎന്‍പി എന്നറിയപ്പെടുന്ന ഗുളിക കഴിച്ച് മരണപ്പെട്ടത്. ഫണ്‍ഹാം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ സര്‍മാദ് ഹൈദരാബാദിലെ അലാദിന്‍ ഇന്‍ഡസ്ട്രീസിന്റെ ഉടമയുടെ മകനാണ്.

ബോഡിബില്‍ഡിങ്ങില്‍ തത്പരനായ സര്‍മാദ് ഗുളിക കഴിച്ചതിനു ശേഷം അതിനെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പുകഴിത്തി എഴുതി മണിക്കൂറുകള്‍ക്കകമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ‘മിസ്റ്റര്‍ മസില്‍’ എന്ന പേരിലാണ് സര്‍മാദ് കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. യൂണിവേഴിസിറ്റി നല്‍കിയിരിക്കുന്ന താമസസ്ഥലത്തു നിന്നുമാണ് സര്‍മാദിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഡിനിത്രോഫിനോല്‍ എന്ന പൂര്‍ണ്ണ രൂപത്തിലുള്ള ഗുളിക ഉപയോഗിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

മാരക ഫലങ്ങളുണ്ടാക്കുന്ന ഡിഎന്‍പി കഴിച്ച് നിരവധി മരണങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.