കാണികള്‍ക്കു വിരുന്നായി കുരുന്നുകളുടെ കലാപ്രകടനം

single-img
18 February 2013

സലാല: സലാലയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഇഖ്‌റ അ സ്റ്റഡി സെന്ററിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കലോത്സവം കിരുന്നുകളുടെ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. ഇത്തീന്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ മൂണുകണക്കിനു കുട്ടികളാണ് കലാവിരുന്നൊരുക്കിയത്.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഷെയ്ക്ക് സാലം ഫരജ് നാസര്‍ അല്‍ ഗസ്സാനി, ഉണ്ണികൃഷ്ണന്‍(ജി.എം.ലുലു),സിറാജ് ഷംസ് എന്നിവര്‍ മുഖ്യതിഥികളായിരുന്നു. കലോത്സവം സ്വാഗത സംഘം ചെയര്‍മാന്‍ നാസര്‍ കമൂന അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പ്രമുഖ ഗായകനായ ആസിഫ് കാപ്പാട്(മൈലാഞ്ചി ഫെയിം) നേതൃത്വം നല്‍കിയ ഗാനമേള, നൃത്തപരിപാടി എന്നിവ അരങ്ങേറി.