ജെറ്റ് എയര്‍വെയ്‌സുമായുള്ള ഇടപാട് പുനപരിശോധിക്കും: ഇത്തിഹാദ്

single-img
18 February 2013

ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സില്‍ ഓഹരി വാങ്ങാനുള്ള തീരുമാനം അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്‌സ് പുനപരിശോധിക്കുന്നു. ഇത്തിഹാദിന്റെ ചെയര്‍മാന്‍ ഷെയ്ക്ക് ഹമീദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ല. ജെറ്റിന്റെ 24 ശതമാനം ഓഹരികള്‍ വാങ്ങുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് നേരത്തെ അറിയിച്ചിരുന്നു. 330 കോടി ഡോളര്‍ ഇതിനായി മുടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി നടന്നുവരികയാണ്. എന്നാല്‍ ഓഹരി വാങ്ങുന്നതില്‍ വിലയെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ് തീരുമാനം പുനപരിശോധിക്കാന്‍ കാരണമെന്നാണ് സൂചന.
ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ജെറ്റ് എയര്‍വെയ്‌സില്‍ നിക്ഷേപത്തിനു ഇത്തിഹാദ് താത്പര്യം പ്രകടിപ്പിച്ചത്.