അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം

single-img
18 February 2013

Pakistan_Border_1212219cജമ്മു-കാഷ്മീരിലെ ഇന്ത്യ-പാക് നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം തുരത്തി. ശനിയാഴ്ച രാത്രിയാണ് അഞ്ചുപേരടങ്ങുന്ന തീവ്രവാദി സംഘം അതിര്‍ത്തിയിലെ രജൗറി സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് പ്രതിരോധ വക്താവ് എന്‍.എസ്. ആചാര്യ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെവരെ നീണ്ടുനിന്ന വെടിവയ്പിനൊടുവിലാണു തീവ്രവാദികള്‍ പിന്‍മാറിയത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് നിയന്ത്രണരേഖ ലക്ഷ്യമാക്കി അഞ്ചംഗ സംഘം നീങ്ങുന്നതായി കണെ്ടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.