അക്ഷയ് 2000 കോടി ക്ലബ്ബില്‍

single-img
18 February 2013

ബോളിവുഡില്‍ പുതിയൊരു സിനിമ റിലീസ് ചെയ്താല്‍ അത് 100 കോടി കളക്ഷന്‍ നേടുമോ ഇല്ലയോ എന്ന ആകാംക്ഷയിലാകും പിന്നീടുള്ള ദിവസങ്ങള്‍ കടന്നു പോകുക. നൂറു കോടി കളക്ഷനില്‍ ഏതു താരം മുന്നിലെത്തുമെന്ന കണക്കെടുപ്പു വേറെ..എന്നാല്‍ നൂറും ഇരുന്നൂറുമൊക്കെ കാറ്റില്‍ പറത്തി ബോളിവുഡിന്റെ ആക്ഷന്‍ ഖിലാഡി അക്ഷയ് കുമാര്‍ പുതിയ കണക്കുകള്‍ രചിക്കുകയാണ്. രണ്ടായിരം കോടി രൂപയുടെ റെക്കോര്‍ഡാണ് ഈ സൂപ്പര്‍ താരത്തിന്റെ ക്രെഡിറ്റിലുള്ളത്. ഖിലാഡിയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ അക്ഷയിന്റെ ചിത്രങ്ങള്‍ 2000 കോടി രൂപയാണ് ഇതുവരെ ബോക്‌സ് ഓഫീസില്‍ നിന്നുവാരിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡു തന്നെയാണ്. നിരവധി സൂപ്പര്‍ഹിറ്റുകള്‍ സ്വന്തമായുള്ള അക്ഷയിന്റെ ഏറ്റവും പുതിയ ചിത്രമായ ‘്‌പെഷ്യല്‍ 26’ഹിറ്റ് ചാര്‍ട്ടുകളുടെ ടോപ്പില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഇതോടെയാണ് അക്ഷയ് 2000 ക്ലബ്ബിലെത്തിയത്. ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ച അദേഹം ആരാധകരോടു നന്ദി പറയാനും മറന്നില്ല. തന്റെ നേട്ടത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ആരാധകര്‍ക്കും വീതിച്ചു നല്‍കുകയാണ് താരം. കഴിഞ്ഞ ദിവസം മുതല്‍ ട്വിറ്ററില്‍ ചൂടുള്ള ചര്‍ച്ചാ വിഷയവും അക്കിയുടെ 2000 ക്ലബ്ബ് പ്രവേശനം തന്നെയാണ്.