ധര്‍മ്മരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍

single-img
17 February 2013

സൂര്യനെല്ലിക്കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. ശിക്ഷാ കാലാവധിക്കിടെ പരോളിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്ന ധര്‍മ്മരാജനെ കര്‍ണാടകയില്‍ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ പ്രത്യേക കോടതിയില്‍ ഇന്നലെ ഇയാളെ ഹാജരാക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇന്നലെ കോട്ടയം സബ് ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇയാളെ പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടു വന്നത്. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷയാണ് ധര്‍മ്മരാജന്‍ അനുഭവിക്കേണ്ടത്. ഇയാളുടെ ശിക്ഷ അഞ്ചു വര്‍ഷം തടവായി കുറച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ധാക്കിയതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ വിധി വീണ്ടും പ്രാബല്യത്തില്‍ വന്നത്.