കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമില്ല : തിരുവഞ്ചൂര്‍

single-img
16 February 2013

കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതു സംബന്ധിച്ച് ഇന്‍ലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായി അദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്‍മേല്‍ ആഭ്യന്തര, ഇന്റലിജന്‍സ് ഡിജിപിമാരുമായി തിരുവഞ്ചൂര്‍ ചര്‍ച്ച നടത്തി. കേരള – കര്‍ണാടക അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. ഈ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാനായി കൂടുതല്‍ പോലീസിനെ അയക്കും. ഏഴു അതിര്‍ത്തി ജില്ലകളിലെ സുരക്ഷ കര്‍ശനമാക്കും. സംസ്ഥാനത്ത് മാവോയിസ്റ്റുകളെ സഹായിക്കുന്ന ഗ്രൂപ്പുകളെ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ ബോള്‍ട്ട് നടത്തിവരുന്ന പരിശോധനയുടെ വിശദാംശങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.