ത്രിപുരയില്‍ 93 ശതമാനം പോളിംഗ്

single-img
15 February 2013

tripura-mapനിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ 93 ശതമാനത്തിന്റെ റിക്കാര്‍ഡ് പോളിംഗ്. 60 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്. 2008ല്‍ 92.6 ശതമാനമായിരുന്നു പോളിംഗ്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ധനമന്ത്രി ബാദല്‍ ചൗധരി, ഉന്നത വിദ്യാഭ്യാസമന്ത്രി അനില്‍ സര്‍ക്കാര്‍, ടിപിസിസി പ്രസിഡന്റ് സുദീപ് റേ ബര്‍മന്‍, മുന്‍ മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്‍, ഐഎന്‍ടിസി പ്രസിഡന്റ് വിജയ് ഹ്രാഖ്‌വാള്‍ എന്നിവര്‍ ഇന്നലെ ജന വിധി തേടിയവരിലുള്‍പ്പെടുന്നു.