പാക്കിസ്ഥാനില്‍ ഭീകരാക്രമണം; ഒമ്പതു മരണം

single-img
15 February 2013

map_of_pakistanപാക്കിസ്ഥാനില്‍ ഇന്നലെ നടന്ന ഭീകരാക്രമണങ്ങളില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പക്തൂണ്‍ഹ്വാ പ്രവിശ്യയിലെ ബന്നു മേഖലയിലെ മര്യാന്‍ പോലീസ് സ്റ്റേഷനു നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഒന്നര മണിക്കൂര്‍ യുദ്ധം നടന്നു. ആറു ഭീകരര്‍ക്കു ജീവഹാനി നേരിട്ടെന്ന് പോലീസ് മേധാവി നിസാര്‍ താനോലി അറിയിച്ചു. ഒരു പോലീസുകാരനു പരിക്കേറ്റിട്ടുണ്ട്. സ്റ്റേഷന്‍ മന്ദിരത്തിനും കേടുപാടുണ്ടായി.