എയ്ഞ്ചലോ മാത്യൂസ് ഇനി ലങ്കയെ നയിക്കും

single-img
15 February 2013

angeloഇനി എയ്ഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ നയിക്കും. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായാണ് മാത്യൂസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. മഹേല ജയവര്‍ധന പിന്മാറിയ സാഹചര്യത്തിലാണ് മാത്യൂസ് നായകനാകുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരകള്‍ക്കു ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറുമെന്ന് ജയവര്‍ധന നേരത്തെ അറിയിച്ചിരുന്നു. മാത്യൂസ് നായകനായി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ജയവര്‍ധന പറഞ്ഞിരുന്നു. ഇരുപത്തിയഞ്ചുകാരനായ മാത്യൂസ് നിലവില്‍ വൈസ് ക്യാപ്റ്റനായിരുന്നു. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സമാന്‍ ദിനേശ് ചന്ദിമാല്‍ ആണ് പുതിയ വൈസ് ക്യാപ്റ്റന്‍. ട്വന്റി-20 മത്സരങ്ങളുടെ നായകനായും മാത്യൂസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ലസിത് മലിംഗയാണ് വൈസ് ക്യാപ്റ്റന്‍.