വാഹനാപകടം : സിആര്‍പിഎഫ് ജവാന്‍ മരിച്ചു

single-img
15 February 2013

പള്ളിപ്പുറത്ത് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. പോത്തന്‍കോട് പണിമൂല സ്വദേശിയായ ഗോപകുമാര്‍(40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം നടന്നത്.

അമിതവേഗത്തില്‍ ആയിരുന്ന ലോറി അതേ ദിശയിലേയ്ക്ക് പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഇരു വണ്ടികളും. അപകടത്തെത്തുടര്‍ന്ന് ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ലോറിക്കടിയില്‍ കുരുങ്ങിയ ഗോപകുമാറിനെ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് അരമണിക്കൂറോളം കഴിഞ്ഞ് പുറത്തെടുത്തത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗലപുരം പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.