പ്രതിപക്ഷ നേതൃത്വത്തില്‍ നിന്ന് വി.എസിനെ നീക്കാന്‍ പ്രമേയം

single-img
12 February 2013

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ തത്സ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയത്തിന് അംഗീകാരം. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ഇതു സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നല്‍കിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര കമ്മിറ്റിയ്ക്ക് പ്രസ്തുത പ്രമേയം അയച്ചു കൊടുക്കും. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വി.എസ്. പങ്കെടുത്തിരുന്നില്ല. കേന്ദ്ര കമ്മിറ്റി കഴിയും വരെ സംസ്ഥാനതല നേതൃ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള അദേഹത്തിന്റെ തീരുമാനവും വിമര്‍ശനമേറ്റു വാങ്ങി.

അന്‍പത്തി മൂന്നുപേര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എട്ടു പേര്‍ മാത്രമാണ് വി.എസിനെ അനുകൂലിച്ച് സംസാരിച്ചത്. ഇവരില്‍ ഏഴു പേര്‍ കൈ ഉയര്‍ത്തി പ്രമേയത്തിനെതിരെയുള്ള എതിര്‍പ്പ് അറിയിച്ചു. ബാക്കിയെല്ലാവരും പാര്‍ട്ടിക്കെതിരായ വി.എസിന്റെ സമീപനത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനം തന്നെ നടത്തി. യുഡിഎഫുമായി കൂടിച്ചേര്‍ന്നാണ് വി.എസ്. പ്രവര്‍ത്തിക്കുന്നതെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. അച്ചടക്ക ലംഘനത്തിനു വി.എസിനെതിരെ നടപടി വേണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രമേയത്തില്‍ വി.എസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വി.എസില്‍ നിന്ന്് എടുത്തുമാറ്റാനുള്ള ഭേദഗതി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഈ വിഷയം മാത്രമാണ് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തത്.