മാലദ്വീപില്‍ ഇന്ത്യന്‍ അധ്യാപിക പീഡനത്തിനിരയായി

single-img
12 February 2013

300px-Male-totalഇന്ത്യന്‍ അധ്യാപികയെ മാലദ്വീപില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഒരു സംഘം പീഡിപ്പിച്ചു. ഞായറാഴ്ച രാത്രി ധന്‍ഗേദി ദ്വീപിലാണ് സംഭവം. പീഡനത്തിനിരയായ 24-കാരി കംപ്യൂട്ടര്‍ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ദ്വീപ് കൗണ്‍സില്‍ പ്രസിഡന്റ് അസിം ആദം സ്ഥിരീകരിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാലദ്വീപ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.