കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പി.സി. ചാക്കോയുടെ പ്രസ്താവന തള്ളി

single-img
12 February 2013

PC-Chackoസൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പി.ജെ. കുര്യന്റെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം സംബന്ധിച്ചു പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു മുമ്പു ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന പി.സി. ചാക്കോ എംപിയുടെ പ്രസ്താവന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തള്ളി. വ്യക്തിപരമായ അഭിപ്രായമാണ് ചാക്കോ പറഞ്ഞതെന്നു കോണ്‍ഗ്രസ് വക്താവ് സന്ദീപ് ദീക്ഷിത് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരും കോടതിയും എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി മുന്നോട്ടു പോകും. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. അതിനാല്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി പെണ്‍കുട്ടിയെ ഉപയോഗിക്കുകയാണെന്നും സന്ദീപ് ദീക്ഷിത് ആരോപിച്ചു.