ജസ്റ്റീസ് ബസന്തിനെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷം

single-img
11 February 2013

സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയ ജസ്റ്റീസ് ആര്‍. ബസന്തിനെതിരെ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചു കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. റിട്ട. ജസ്റ്റീസ് ബസന്തിനെതിരെ കേസെടുക്കണമെന്നും ബസന്തിനെ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബസന്തിന്റെ പ്രസ്താവനയോടു സര്‍ക്കാരിനു യോജിപ്പില്ലെന്നും നിയമം നിയത്തിന്റെ വഴിയേ പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സൂര്യനെല്ലിയുമായി ബന്ധപ്പെട്ട ഒരു കേസിലും ജസ്റ്റീസ് ബസന്ത് കോടതിയില്‍ ഹാജരാകില്ലെന്നു സര്‍ക്കാര്‍ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.