ബസന്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

single-img
11 February 2013

സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ച ജസ്റ്റിസ് ആര്‍. ബസന്തിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. ബസന്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എന്‍. പ്രകാശ് ആണ് അഡ്വക്കേറ്റ് ജനറലിലു മുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി മാനഭംഗത്തിനിരയല്ലെന്നും ബാലവേശ്യാവൃത്തിയാണ് നടന്നതെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു. കൂടാതെ പെണ്‍കുട്ടി വളരെ ചെറുപ്പത്തിലേ വഴിപിഴച്ചവളണെന്നും ബസന്ത് പറഞ്ഞു. താനുള്‍പ്പെടെയുള്ള ഹൈക്കോടതി ബഞ്ചിന്റെ വിധിക്കെതിരെ സംസാരിച്ച സുപ്രീം കോടതിയെ കളിയാക്കുന്ന രീതിയിലും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയായ ബസന്ത് സംസാരിച്ചു.