പിസിസി അധ്യക്ഷന്മാരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും

single-img
8 February 2013

Rahul-Gandhi-PMകോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പിസിസി അധ്യക്ഷന്മാരുമായും നിയമസഭാ കക്ഷി നേതാക്കളുമായും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ 15നാണു ചര്‍ച്ച നടക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സംഘടന നേരിടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉണ്ടാകും.