കര്‍ണാടക തമിഴ്‌നാടിനു 2.44 ടിഎംസി കാവേരി ജലം നല്കണമെന്നു സുപ്രീംകോടതി

single-img
8 February 2013

SupremeCourtIndiaകാവേരിനദിയില്‍ നിന്നു തമിഴ്‌നാടിനു 2.44 ടിഎംസി ജലം വിട്ടുനല്‍കണമെന്നു കര്‍ണാടകയ്ക്കു സുപ്രീംകോടതി നിര്‍ദേശം. തമിഴ്‌നാട്ടിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതിയുടെ നടപടി. ആറു ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളിലെ ജലസേചനത്തിനായി ഒന്‍പത് ടിഎംസി ജലം വേണമെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. എന്നാല്‍ തമിഴ്‌നാടിന്റെ വാദം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ്ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് 2.44 ടിഎംസി ജലം നല്‍കാന്‍ ഉത്തരാവായത്.