സൂര്യനെല്ലി: വീണ്ടും അന്വേഷണമാകാമെന്ന് സിബി മാത്യൂസ്

single-img
7 February 2013

sibyസൂര്യനെല്ലിക്കേസില്‍ വീണ്ടും അന്വേഷണമാകാമെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. അന്വേഷണത്തില്‍ പി.ജെ.കുര്യന്‍ കുറ്റക്കാരനാണെന്ന് തനിക്ക് പൂര്‍ണ ബോധ്യം ഇല്ലായിരുന്നു. അതുകൊണ്ടാണ് കുര്യനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത്. തനിക്ക് ബോധ്യമില്ലാത്ത കാര്യങ്ങള്‍ താന്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിന്നും കുര്യനെ ഒഴിവാക്കാന്‍ താന്‍ ശ്രമിച്ചു എന്ന കെ.കെ.ജോഷ്വയുടെ ആരോപണം അദ്ദേഹം തള്ളി. ജോഷ്വ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വ്യക്തി വൈരാഗ്യം മൂലമാണ്. കേസില്‍ പുനരന്വേഷണം ഉണ്ടാകുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ നിയമപരമായി നേരിടുമെന്നും സിബി മാത്യൂസ് പറഞ്ഞു.