ബാലകൃഷ്ണപിള്ളയും റൗഫും കൂടിക്കാഴ്ച നടത്തി

single-img
7 February 2013

Balakrishnapillaiകേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും വിവാദ വ്യവസായി കെ.എ. റൗഫും കൂടിക്കാഴ്ച നടത്തി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ രേഖകള്‍ ഹൈക്കോടതി വഴി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു ലഭിച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. അടച്ചിട്ട മുറിയില്‍ ആയിരുന്നു ചര്‍ച്ച. റൗഫ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഐസ്‌ക്രീംകേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു തയാറാണെന്ന് റൗഫ് പറഞ്ഞു. അതേസമയം, ഐസ്‌ക്രീം കേസ് ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു പിള്ളയുടെ പ്രതികരണം.