പ്രധാനമന്ത്രിയുമായി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി

single-img
7 February 2013

narendra-modi-evarthaഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് നേരിടുന്ന വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നു മോഡി ആവശ്യപ്പെട്ടു. മൂന്നാംതവണ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് മോഡി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു.മുംബൈയിലെയും ഡല്‍ഹിയിലെയും അതേവിലയ്ക്കു സംസ്ഥാനങ്ങള്‍ക്കു പാചകവാ ചതകം ലഭ്യമാക്കാത്ത നടപടിയിലുള്ള അതൃപ്തി മോഡി പ്രധാനമന്ത്രിയെ അറിയിച്ചു.