പിതാവ് മൂക്കും ചുണ്ടും കടിച്ചുമുറിച്ച കുഞ്ഞ് മരിച്ചു

single-img
6 February 2013

ജയ്പൂരില്‍ മദ്യപിച്ചെത്തിയ പിതാവ് മൂക്കും ചുണ്ടും കടിച്ചു മുറിച്ച അഞ്ചു മാസം പ്രായമായ പെണ്‍കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. ജയ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ജനുവരി 26 നാണ് പിതാവ് ബഹാദൂര്‍ സിങ് മകളെ പരിക്കേല്‍പ്പിച്ചത്. ഗുരുതര പരുക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ ഫബ്രുവരി ഒന്നിന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മുഖത്തെ പരുക്കുകള്‍ മാറ്റുന്നതിന് നടത്തിയ ശസ്ത്രക്രിയ അഞ്ചു മണിക്കൂര്‍ നീണ്ടു നിന്നു.

തിങ്കളാഴ്ചയോടെ ആരോഗ്യ സ്ഥിതി മോശമായ കുഞ്ഞിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച പിതാവിനെതിരെ മാതാവ് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസ് ചുമത്തിയിരുന്ന പിതാവിനെതിരെ കൊലപാതക കുറ്റം ചുമത്തി.