മലാലയ്ക്കു രണ്ടു ശസ്ത്രക്രിയ നടത്തി

single-img
4 February 2013

Malalaതാലിബാന്റെ ആക്രമണത്തിനിരയായ മലാല യൂസഫ്‌സായി എന്ന പാക് വിദ്യാര്‍ഥിനിക്ക് ബ്രിട്ടനിലെ ബിര്‍മിംഗാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. അഞ്ചുമണിക്കൂര്‍ ദീര്‍ഘിച്ച ഓപ്പറേഷന്‍ വിജയകരമായിരുന്നെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വെടിയേറ്റു തകര്‍ന്ന തലയോട്ടിയിലെ ഒരു ഭാഗത്ത് ടൈറ്റാനിയം പ്ലേറ്റ് വച്ചുപിടിപ്പിച്ചു. കേള്‍വിയെ സഹായിക്കുന്ന ഇലക്്‌ട്രോണിക് ഉപകരണം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയും നടത്തി.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിനാണു കഴിഞ്ഞ ഒക്ടോബറില്‍ മലാലയെ താലിബാന്‍ ഭീകരര്‍ ആക്രമിച്ചത്.