ശാസ്ത്രജാലകം-നാഷണല്‍ സയന്‍സ് എക്സ്പോ പ്രദർശനം തുടരുന്നു

single-img
2 February 2013

expoശാസ്ത്രകോണ്‍ഗ്രസിന്റെ ഭാഗമായുള്ള ശാസ്ത്രജാലകം-നാഷണല്‍ സയന്‍സ് എക്സ്പോ എന്നു പേരിട്ടിട്ടുള്ള പ്രദർശനം കനകക്കുന്ന് കൊട്ടാരത്തില്‍ തുടരുന്നു.പ്രമുഖ ശാസ്ത്ര-ഗവേഷണ-വികസന സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.സ്റുഡന്റ്സ് സയന്‍സ് എക്സിബിഷന്‍, പീപ്പിള്‍ സയന്‍സ് പവിലിയന്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്.ഗണിത ശാസ്ത്രവിഷയങ്ങളെക്കുറിച്ച് ദിവസം മുഴവന്‍ നീളുന്ന സെഷനും ശാസ്ത്ര വിദ്യാഭ്യാസവും ആശയവിനിമയവും മലയാളത്തില്‍ എന്ന വിഷയത്തില്‍ പ്രത്യേക സെഷനും ഈ വര്‍ഷത്തെ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ സവിശേഷതകളാണു.