അസാഞ്ജ് അസ്‌ത്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും

single-img
31 January 2013

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് സെപ്റ്റംബറില്‍ നടക്കുന്ന ആസ്‌ത്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും. മത്സരിക്കുന്ന കാര്യ വിക്കിലീക്‌സ് വഴിയാണ് അസാഞ്ജ് പുറത്തു വിട്ടത്. അദേഹത്തിന്റെ മാതാവ് ക്രിസ്റ്റീന വാര്‍ത്ത സ്ഥിരീകരിച്ചു. സ്ത്രീ പീഡനക്കേസില്‍ സ്വീഡന് കൈമാറാതിരിക്കുന്നതിനായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയത്തില്‍ കഴിയുകയാണ് അസാഞ്ജ്. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡിലാണ് അസാഞ്ജ് ജനിച്ചത്. വിക്കിലീക്‌സിലൂടെ അമേരിക്കയുടെ ലക്ഷക്കണക്കിന് ആഭ്യന്തര രേഖകള്‍ പുറത്തു വിട്ടതോടെയാണ് അദേഹം ലോകശ്രദ്ധയിലേക്കെത്തിയത്. രാജ്യത്ത് അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം കഴിഞ്ഞ ഡിസംബറില്‍ അദേഹം അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 14 നാണ് ആസ്‌ത്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് സംബന്ധിച്ച പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ് പ്രസ്താവന പുറപ്പെടുവിച്ചു.