സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച

single-img
31 January 2013

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരും. ഒരു ചാനല്‍ അഭിമുഖത്തിനിടെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം നടത്തുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റക്കാരനാണെന്ന രീതിയിലാണ് വി. എസ്. സംസാരിച്ചത്. ഇതേ തുടര്‍ന്ന് ഫെബ്രുവരി 11 ന് നടത്താനിരുന്ന സെക്രട്ടറിയേറ്റ് യോഗം നേരത്തെയാക്കുകയായിരുന്നു.