സ്റ്റീല്‍ ഇടപാട് സിബിഐ അന്വേഷിക്കണം: വിഎസ്

single-img
30 January 2013

V. S. Achuthanandan - 6പ്രതിരോധ വകുപ്പിനു സ്റ്റീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിംഗ് നടത്തിയ അഴിമതിയെ സംബന്ധിച്ചു സിബിഐ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമാണ് അഴിമതി ഇടപാടില്‍ ഉള്‍പ്പെട്ടതെന്നതിനാല്‍ സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണവും ആവശ്യമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.