ലാവ്‌ലിനില്‍ അഴിമതി നടന്നു,സത്യം പറഞ്ഞതിനു തനിക്കെതിരെ നടപടി കൈക്കൊണ്ടു -വി.എസ്

single-img
30 January 2013

ലാവ്‌ലിന്‍ കേസ്‌ അഴിമതി കേസ്‌ തന്നെയാണ്‌ വി എസ്‌.പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.മാതൃഭൂമി ചാനലില്‍ ഉണ്ണി ബാലകൃഷ്ണന് നല്‍കിയ അഭിമുഖത്തിലാണ്‌ വി എസ്‌ ഇക്കാര്യം വ്യക്തമാക്കിയത്.താന്‍ സത്യത്തിന്റെ കൂടെയേ നിലകൊള്ളൂ. ലാവ്‌ലിന്‍ കേസില്‍ അഴിമതി നടന്നു എന്ന നിലപാട് മാറ്റാന്‍ തയ്യാറാകാത്തതിനാലാണ് തന്നെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയതെന്നും വി.എസ് തുറന്നടിച്ചു. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെയെന്നും വി.എസ് പറഞ്ഞു.