Breaking News

ചെന്നിത്തല-എന്‍എസ്എസ് രഹസ്യധാരണയെക്കുറിച്ച് അറിയില്ലെന്ന് പി.പി തങ്കച്ചന്‍

thankachanകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍എസ്എസുമായി രഹസ്യധാരണയുണ്‌ടോയെന്ന് തനിക്ക് അറിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. സാമുദായിക സംഘടനകള്‍ ഭരണത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് പറഞ്ഞ തങ്കച്ചന്‍ ഒരു സര്‍ക്കാരിനെയും ആരും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും പറഞ്ഞു. തിരുവനന്തപുരത്ത് യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ യോഗം വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടതാണ്. യുഡിഎഫില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്‌ടെന്നും തങ്കച്ചന്‍ പറഞ്ഞു. ഇക്കാര്യം ഇനി സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.