ഇന്ത്യ- പാക് ബസ് സര്‍വീസ് പുനരാരംഭിച്ചു

single-img
29 January 2013

Indo-Pak-Bus-Service-316x248രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ പാക്കിസ്ഥാന്റെ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടാഴ്ചമുമ്പു നിര്‍ത്തിവച്ച ഇന്ത്യ-പാക് നിയന്ത്രണരേഖയിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു. പൂഞ്ചിലെ ബന്ധുക്കളെ കാണാന്‍ വന്ന 15 പാക് പൗരന്മാരും 44 ഇന്ത്യക്കാരുമുള്‍പ്പെടെ 59 പേരാണ് ഇന്നലെ ബസ് സര്‍വീസ് ഉപയോഗിച്ചത്. ജനുവരി 10നു നിര്‍ത്തിവച്ച വ്യാപാരബന്ധം 30നു പുനരാരംഭിക്കും.