അസാദിനെതിരേ ലാവ്‌റോവും

single-img
29 January 2013

syria-asadസിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഒരു വിഭാഗത്തെയും റഷ്യ അനുകൂലിക്കുന്നില്ലെന്നും അസാദിനെ പിന്തുണയ്ക്കുന്നുവെന്നത് തെറ്റായ ധാരണയാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. സിറിയന്‍ ജനത തന്നെയാണ് അവരുടെ ഭാവി നിര്‍ണയിക്കേണ്ടതെന്നു മാത്രമാണ് തങ്ങള്‍ പറയുന്നതെന്ന് ലാവ്‌റോവ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. അസാദ് അധികാരത്തില്‍ തുടരാനുള്ള സാധ്യത കമ്മിയാണെന്ന് നേരത്തെ പ്രധാനമന്ത്രി മെദ്‌വെദേവ് അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യ പരിഷ്‌കാരങ്ങള്‍ വൈകിപ്പിക്കുകയും മിതവാദികളുമായി ചര്‍ച്ചയ്ക്കു തയാറാകാതിരിക്കുകയും ചെയ്ത അസാദ് വലിയ തെറ്റാണ് ചെയ്തതെന്നും മെദ്്‌വെദേവ് പറഞ്ഞു.