ബ്രസീലില്‍ നിശാക്ലബ്ബില്‍ വന്‍ തീപിടിത്തത്തില്‍ 245 മരണം

single-img
28 January 2013

fireദക്ഷിണ ബ്രസീലിലെ നിശാക്ലബ്ബില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വന്‍ തീപിടിത്തത്തില്‍ കുറഞ്ഞത് 245 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. സാന്റാമരിയ നഗരത്തിലെ കിസ് നിശാക്ലബ്ബില്‍ ശനിയാഴ്ച പുലര്‍ച്ചെയാണു ദുരന്തമുണ്ടായത്. തീപിടിത്തത്തെത്തുടര്‍ന്നു പുക നിറഞ്ഞ ക്ലബ് ഹാളില്‍നിന്നു പുറത്തുകടക്കാന്‍ ജനങ്ങള്‍ തിക്കിത്തിരക്കി. തിരക്കില്‍പ്പെട്ടും ശ്വാസംമുട്ടിയുമാണ് ഏറെ മരണവും സംഭവിച്ചത്.